ESSAYS
താജുൽ ഉലമ; ഉമ്മത്തിന്റെ താജ്
നാൾവഴികൾ
ബുഖാറയിൽ നിന്നെത്തിയ സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരിയുടെ പരമ്പരയിൽ 1341 ഹിജ്റ റബീഉൽ അവ്വൽ 25-നാണ് താജുൽ ഉലമയുടെ ജനനം. സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ്, 1971 മുതൽ കണ്ണൂർ ജില്ലാ പ്രസിഡന്റ്, സ്ഥാപനകാലം മുതൽ ജാമിഅ സഅദിയ്യയുടെ പ്രസിഡൻ്റും, പുനസംഘടന കാലം വരെ കണ്ണിയത്ത് ഉസ്താദിന്റെ അഭാവത്തിൽ സമസ്ത മുശാവറയുടെ അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നതും തങ്ങളായിരുന്നു. 50 വർഷം മുൻപ് തങ്ങൾ അവിടുത്തെ ജുമാ മസ്ജിദിൽ 20 വർഷം മുദരിസായി സേവനമനുഷ്ഠിച്ചു. 30 വർഷത്തോളം സയ്യിദ് മദനി കോളേജിൻ്റെ പ്രിൻസിപ്പൽ, പതിനായിരക്കണക്കിന് പണ്ഡിതന്മാരുടെ ഗുരുനാഥൻ, നൂറിലധികം മഹല്ലുകളുടെ ഖാദിയുമായിരുന്നു സുന്നി കൈരളിയുടെ ആത്മീയ നേതൃത്വമായിരുന്നു തങ്ങൾ എന്ന് (എം.എ. അബ്ദുൽ ഖാദിർ മുസ്ലിയാർ - സായൂജ്യ കൃതികൾ ഭാഗം-1, പേ : 917) സാക്ഷ്യപ്പെടുത്തുന്നു.
പഠനകാലത്ത് തന്നെ സമസ്ത കേരള മുസ്ലിം ആദർശ സംഘടനയുമായി താജുൽ ഉലമ ബന്ധം സ്ഥാപിച്ചിരുന്നു. 1920 കാലഘട്ടത്തിൽ മുസ്ലിം ലോകത്ത് രൂപംകൊണ്ട അപചയങ്ങളെ തുടർന്ന് മുസ്ലിം പൈതൃകം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപംകൊണ്ടത്. 1954-ലാണ് താജുൽ ഉലമ മുശാവറയിൽ വരുന്നത്. ആ വർഷം സെപ്റ്റംബർ 20-ന് താനൂർ ഇസ്ലാഹുൽ ഉലും മദ്രസയിൽ വെച്ച് കൂടിയ മീറ്റിംഗിലാണ് തങ്ങളെ തെരഞ്ഞെടുത്തത്. അധികം വൈകാതെ ആ പ്രസ്ഥാനത്തിൻറെ നേതൃനിരയിലേക്ക് താജുൽ ഉലമ ഉയർന്നു വന്നു.
പ്രായത്തെ വെല്ലുന്ന പക്വത, പാണ്ഡിത്യം, ധീരമായ നിലപാടുകൾ, ആദർശത്തിലുള്ള കരുത്ത്, ആത്മീയത തുടങ്ങിയ സൽഗുണങ്ങളെ തിരിച്ചറിഞ്ഞാണ് പണ്ഡിതസഭ തങ്ങളെ നേതൃപദവിയിലേക്ക് കൊണ്ടുവരുന്നത്. കേവലം സ്ഥാനമാനങ്ങൾക്ക് വേണ്ടിയായിരുന്നില്ല അത്, മറിച്ച് സുന്നി പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്ക് വേണ്ടിയായിരുന്നു എന്ന് താജുൽ ഉലമയുടെ ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾ തെളിയിക്കുന്നു.
സമസ്തയ്ക്ക് വേണ്ടി തബ്ലീഗ് ജമാഅത്തിനെകുറിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തങ്ങൾ അംഗമായ ഉപസമിതിയെയാണ് ചുമതലപ്പെടുത്തിയത്. സമസ്തയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരു അധ്യായമായിരുന്നു അത്. 1964 ആഗസ്റ്റ് 13-ന് ചേർന്ന മുശാവറയിലാണ് പ്രസ്തുത ഉപസമിതി രൂപീകരിച്ചത്. തുടർന്ന് കമ്മിറ്റി അവരുടെ പ്രവർത്തന പരിധിയും നേതാക്കളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ 1965 ജനുവരി 17-ന കണ്ണിയത്ത് ഉസ്താദിൻ്റെ അധ്യക്ഷതയിൽ ചേർന്ന മുശാവറയിൽ തബ്ലീഗ് ജമാഅത്ത് പുത്തൻ പ്രസ്ഥാനമാണെന്നും അതിന്റെ ആശയങ്ങൾ സുന്നത്ത് ജമാഅത്തിന് വിരുദ്ധമാണെന്നും പ്രഖ്യാപിച്ചു. (താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങൾ - സ്മരണിക)
അയനിക്കാട് ഇബ്രാഹിം മുസ്ലിയാരുടെ വഫാത്തിന് ശേഷം 1976 നവംബർ 26-ന് പി.എ. അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ച യോഗത്തിൽ തങ്ങളുടെ യോഗ്യതകളെ മുൻനിർത്തി വൈസ് പ്രസിഡന്റ് പദവി തങ്ങളിൽ അർപ്പിതമാകുന്നു. ദീർഘകാലം വിദ്യാഭ്യാസ ബോർഡിൻ്റെ പ്രസിഡന്റായും തങ്ങൾ സേവനമനുഷ്ഠിച്ചു. തന്റെ ഗുരുനാഥനായ കണ്ണിയത്ത് ഉസ്താദ് ആയിരുന്നു അന്ന് പ്രസിഡൻ്റ. എല്ലാ യോഗങ്ങളിലും തൻ്റെ പ്രിയ ശിഷ്യനായ താജുൽ ഉലമയെ അദ്ദേഹം മുൻനിർത്തുമായിരുന്നു.
ഗുരു-ശിഷ്യ ബന്ധത്തിന്റെ ഉദാത്തമായ മാതൃകയായിരുന്നു തങ്ങളുടേത്. സംഘടന യ്ക്ക് വേണ്ടി തന്റെ ഗുരു-ശിഷ്യബന്ധത്തിന് യാതൊരു കോട്ടവും വരുത്തിയിരുന്നില്ല എന്ന് മാത്രമല്ല, സുപ്രധാന വിഷയങ്ങളിൽ എല്ലാം ഗുരുവിന്റെ്റെ അഭിപ്രായം തേടുകയുംസമ്മേളനങ്ങൾ തങ്ങൾ വിജയിപ്പിക്കണമെന്ന് ചെയ്യുമായിരുന്നു. ദുആ ചെയ്ത് നിർദ്ദേശിക്കുകയും
രാഷ്ട്രീയ അണിയറക്കാരും മറ്റു ചില നേതാക്കളും ബഹിഷ്കരണ ആഹ്വാനം ഉയർത്തിയ 1989-ലെ ചരിത്രപ്രസിദ്ധമായ എറണാകുളം സമ്മേളനം ഒരു ആദർശ പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിച്ച സന്ദർഭമായിരുന്നു. അന്ന് താജുൽ ഉലമയിൽ പ്രകടമായ ധീരത മുസ്ലിം കേരളം എക്കാലത്തും ഓർക്കുന്നതാണ്. ചരിത്രപ്ര സിദ്ധമായ ആ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി തേടി കണ്ണിയത്ത് ഉസ്താദിന്റെ അടുക്കൽ ചെന്നപ്പോൾ, 'സമ്മേളനത്തിന് പോകാനും സുന്നത്ത് ജമാഅത്തിന്റെ ആദർശം പറയാനും' ആയിരുന്നു ഗുരുവിൻ്റെ കൽപ്പന. അതിന്റെ അടിസ്ഥാനത്തിലാണ് സമ്മേളനത്തിൽ പങ്കെടുത്തതും കൂടെയുള്ളവർക്ക് ധൈര്യം പ കർന്നതും. 1989 മുതൽ പിന്നീട് വഫാത്തായ 2014 വരെ തങ്ങൾ ഈ പ്രസ്ഥാനത്തിന് വഴികാട്ടിയായി വെളിച്ചം നൽകി വളർത്തി.
നാഴികക്കല്ലുകൾ
1989-ൽ ആദർശ പ്രസ്ഥാനം ചില കക്ഷിതാത്പര്യക്കാരുടെ തീവ്രശ്രമങ്ങളാൽ കലുഷിതമായ കാലം. എറണാകുളത്ത് ചരിത്രപ്രസിദ്ധമായ സമ്മേളനം ഏതാനും നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് നടന്ന മുശാവറയിൽ, അധ്യക്ഷത വഹിക്കേണ്ടിയിരുന്ന താജുൽ ഉലമയെ മാറ്റിനിർത്തിയാണ് ചില തീരുമാനങ്ങൾ എടുത്തത്. സമ്മേളനത്തിന് മുന്നോടിയായി എടുത്ത രാഷ്ട്രീയ തീരുമാനങ്ങളെ ഭൂരിപക്ഷ നേതാക്കളും എതിർത്തപ്പോൾ, വലൗ വഹ് ദീ... 'നിങ്ങൾ ആരുമില്ലെങ്കിലും ഞാൻ ഒറ്റയ്ക്ക് മുന്നോട്ട് പോകും'' എന്ന താജുൽ ഉലമയുടെ ആദർശബോധത്തോടെയുള്ള മായിരുന്നു വഴിത്തിരിവായത്. പ്രഖ്യാപന
തുടർന്ന് നടന്ന സമ്മേളനത്തിൽ ആദർശത്തിന്റെ വ്യക്തമായ രൂപം തങ്ങൾ പൊതുജനങ്ങൾക്ക് പകർന്നു നൽകി. പ്രതിസന്ധികളിൽ തളരാതെ ആദർശത്തെ നെഞ്ചേറ്റിയ ഗംഭീര ഇടപെ ടലുകളായിരുന്നു താജുൽ ഉലമയുടേത്.
തങ്ങൾ സുന്നി കൈരളിയുടെ ആവേശവും പുത്തൻ പ്രസ്ഥാനക്കാരുടെ പേടിസ്വപ്ന വുമായിരുന്നു. സൗഹൃദത്തിന്റെ തീകമായിരുന്നു താജുൽ ഉലമ നാട്ടിൽ മതപ രമായ പ്രശനങ്ങൾ ഉണ്ടായാൽ ധീരമായി ഇടപെടുമായിരുന്നു. ഉള്ളാളത്ത് നടന്ന ഒരു കലാപത്തിന്റെ സമയത്ത് തങ്ങൾ കുവൈത്ത് യാത്രയിലായിരുന്നു. മംഗലാപുരത്ത് എത്തിയപ്പോൾ പ്രശ്നമുണ്ടായ വിവരം അറിഞ്ഞ് യാത്ര മാറ്റിവെച്ച് നാട്ടിലേക്ക് തിരിച്ചു വന്നു. പ്രശ്നബാധിത പ്ര ദേശങ്ങളിൽ പോയി സംസാരിച്ച് എല്ലാവരെയും വിളിച്ച് ഒത്തുതീർപ്പാക്കി. കർണാടകയിലെ സർവ്വ രാഷ്ട്രീയ നേതാക്കൾക്കും അറിയാമായിരുന്നു. അവരുടെ ശങ്ങൾക്ക് അഭയമായിരുന്നു തങ്ങൾ. അവർ ബഹുമാനപൂർവ്വം വന്ന് ഇടപെ ടലുകൾ നടത്തുകയും ഉപദേശങ്ങൾ തേടുകയും ചെയ്യുമായിരുന്നു. ആരുടെ മുന്നിലും തലകുനിക്കാതെ ദീൻ പ റയാൻ മടിയില്ലാത്ത നേതാവായിരുന്നു. തന്റെ ആവശ്യങ്ങൾ മറ്റാരോടും പറയാതെ, മറ്റുള്ളവരുടെ ആവശ്യങ്ങൾ സ്വയം ഏറ്റടുക്കുന്ന ശൈലിയായിരുന്നു തങ്ങളുടേത്. അല്ലാഹുവെ അല്ലാതെ മറ്റാരെയും ഭയപ്പെട്ടിരുന്നില്ല. അനീതി കണ്ടാൽ മുഖം നോക്കാതെ എതിർത്തു. ഒരിക്കൽ ഉറുസിന്റെ ഹാർമോണിയവും വസ്തുക്കളുമായി ഒരു സംഘം വന്നു. താജുൽ ഉലമ അതിനെ ശക്തമായി എതിർത്തു. അന്ന് തങ്ങൾ പറഞ്ഞ വാക്ക് (ശിഷ്യനായ ഇബ്രാഹിം മുസ്ലിയാർ ഓർക്കുന്നത് ഇങ്ങനെ യാണ്): 'എന്റെ ശരീരത്തിൽ ഒരു തുള്ളി ചോരയുള്ള കാലത്തോളം ഇവിടെ മതവിരുദ്ധമായ പ്രവർത്തനങ്ങൾ ന ടത്താൻ അനുവദിക്കില്ല'
അതുപോലെ കർണാടകയിലെ ഒരു വ്യാജ ശൈഖ് ഒരു പരിപാടിക്ക് തങ്ങളെ ക്ഷണിച്ചപ്പോൾ, തങ്ങൾ ശക്തമായ ഭാഷയിൽ അയാൾക്കെതിരെ സംസാരിക്കുകയും തസവുഫിനെക്കുറിച്ച് യഥാർത്ഥ ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തു. ഇങ്ങനെ ആരെയും ഭയപ്പെടാതെ സത്യം ആരുടെ മുഖത്തുനോക്കിയും പറയാൻ ധീരത പ്രകടിപ്പിച്ച നേതാവായിരുന്നു താജുൽ ഉലമ.
ജീവിതത്തിന്റെ അവസാനകാലത്ത് ക്ഷീണം 'ബാധിച്ചപ്പോഴും പരിപാടികൾക്ക് ക്ഷണിച്ചാൽ തങ്ങൾ അത് സ്വീകരിച്ച് പോകുമായിരുന്നു. തങ്ങൾ പോയാൽ അത് സുന്നത്ത് ജമാഅത്തിന് വലിയ കരുത്താകും' എന്ന് കൂടെയുള്ളവരോട് പറയുമായിരുന്നു.
1989-ലെ പുനസംഘടനയ്ക്ക് മുൻപ് മുശാവറ യോഗത്തിൽ സാധാരണ തങ്ങളാണ് അധ്യക്ഷത വഹിക്കാറുള്ളത്. എന്നാൽ അന്ന് തങ്ങളല്ലാതെ മറ്റാരെങ്കിലും അധ്യക്ഷത വഹിക്കണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടപ്പോൾ, തങ്ങൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രാർത്ഥന നടത്തി യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നു. സത്യം പറയാൻ ചങ്കൂറ്റമുള്ള നിരവധി പണ്ഡിതന്മാരെയും ആയിരക്കണക്കിന് അനുയായികളെയും വാർത്തെടുത്താണ് തങ്ങൾ വിടപ റഞ്ഞത്. (സുന്നി മഹ്ളർ - ഫെബ്രുവരി 2015).
അഖീദ നാലാം ക്ലാസിലെ പുസ്തകത്തിൽ 'ബിദ്അത്തുകാരോട് സലാം പറയാൻ പാടില്ല' എന്ന ഭാഗം മാറ്റണമെന്ന് ചിലർ വിദ്യാഭ്യാസ ബോർഡ് യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ, തങ്ങൾ ആ പാഠഭാഗം മാറ്റാൻ സമ്മതിച്ചില്ല. 'തീരുമാനത്തിൽ നിങ്ങളെല്ലാവരും ഒന്നിച്ചാണെങ്കിലും ഞാൻ ഒറ്റയ്ക്കാണെങ്കിൽ പോലും സത്യത്തിൻ്റെ കൂടെ നിലകൊള്ളും' എന്ന ചടുലമായ പ്രഖ്യാപനമായിരുന്നു താജുൽ ഉലമ നടത്തിയത്. ഇങ്ങനെ സമസ്തയിലും വ്യക്തിജീവിതത്തിലും നാഴികക്കല്ലുകളായി താജുൽ ഉലമ ജീവിച്ചു. ' സുന്നത്ത് ജമാഅത്താണ് ദീൻ, ആദീനിനെ അടിയുറച്ച് വിശ്വസിക്കണം, അല്ലെങ്കിൽ നമുക്ക് ദുനിയാവും ആഖിറവും നഷ്ടപ്പെടും' എന്ന് തങ്ങൾ പ്രസംഗങ്ങളിൽ ഓർമ്മിപ്പിച്ചു. (താജുൽ ഉലമ പ്രഭാഷണം മദ്രസ പരിപാടി).
പ്രായം വളരെ കൂടിയപ്പോഴും തഹജ്ജുദ് നിസ്കാരത്തിലും ഇബാദത്തുകളിലും യാതൊരു കുറവും വരുത്തിയിരുന്നില്ല. ഏത് വലിയവന്റെ മുന്നിലും മുഖത്തുനോക്കി സത്യം വിളിച്ചുപറയുന്ന പ്രകൃതമായിരുന്നു തങ്ങളുടേത്. പരിശുദ്ധ ഖുർആനിൽ പറഞ്ഞ ഭയവും ദുഃഖവുമില്ലാത്ത അല്ലാഹുവിന്റെ വലിയ്യിന്റെ (ഔലിയാക്കളുടെ) ആ ഒരു ഗാംഭീര്യവും ബഹുമാനവും തങ്ങളിൽ എഴുന്നുനിന്നിരുന്നു.
സംഘടന ശിഷ്യന്മാർ
സംഘടനാപരമായ ധീരമായ നിലപാടുകളുടെയും ആദർശ കരുത്തിന്റെയും പ്രതീകമായിരുന്ന താജുൽ ഉലമയിലൂടെ വളർന്നുവന്ന ഒരുപറ്റം പ ണ്ഡിത ശിഷ്യന്മാരാണ് സമസ്തയെ അതിന്റെ യഥാർത്ഥ പാതയിൽ നിന്നും വ്യതിചലിക്കാതെ നിലനിർത്തിപ്പോകുന്നത്. ശിഷ്യന്മാരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ തന്നെയാണ്. 1989-ലെ ആ നിർണ്ണായക സന്ദർഭത്തിൽ സംഘടനയിൽ തങ്ങളും എ.പി. ഉസ്താദും ഒന്നിച്ച് നേതൃത്വം നൽകി സജീവമായി നിലകൊണ്ടു. പുനസംഘടനയ്ക്ക് ശേഷവും താജുൽ ഉലമ പ്രസിഡന്റായും ജനറൽ സെക്രട്ടറി കാന്തപുരം എ.പി. ഉസ്താദുമായിരുന്നു. അത് വഫാത്ത് വരെ തുടർന്നു.
ചെറുപ്പകാലം മുതൽ കാന്തപുരം ഉസ്താദ് താജുൽ ഉലമയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ബാഖിയാത്തിൽ നിന്ന് പഠിച്ചിറങ്ങിയ ശേഷവും നേതൃനിരയിലേക്ക് വരുമ്പോഴും എല്ലാ കാര്യങ്ങൾക്കും മുൻകൈ എടുത്ത് പ്രവർത്തിച്ചിരുന്ന തന്റെ ആത്മീയ ഗുരുവായിരുന്നു താജുൽ ഉലമഎന്ന് കാന്തപുരം ഉസ്താദ് സാക്ഷ്യപ്പെടുത്തുന്നു. 'താജുൽ ഉലമയുടെ ഭൗതിക ശരീരം ഖബറിലേക്ക് ഇറക്കിവെച്ചപ്പോൾ ഖൽബ് പിടയുകയായിരുന്നു' എന്ന് കാന്തപുരം ഉസ്താദ് പറയുകയുണ്ടായി. നമ്മെ അനാഥരാക്കിയാണ് താജുൽ ഉലമ വിടപറഞ്ഞത്. എങ്കിലും സത്യം പറയാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യവും ആത്മവിശ്വാസവും, സത്യം ഉയർത്തിപ്പിടിക്കാൻ ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളും മുഴുവനും ഒരുക്കിത്തന്ന ശേഷമാണ് തങ്ങൾ യാത്രയായത് എന്ന് കാന്തപുരം ഉസ്താദ് അനുസ്മരിച്ചു.
സ്വന്തം പിതാവ് മരിച്ച് അനാഥത്വം അനുഭവിക്കുന്നതിനേക്കാൾ വലിയ അനാഥത്വമാണ് തങ്ങളുടെ വിയോഗം മൂലം ഉണ്ടായതെന്ന് പലരും വിതുമ്പലോടെ ഓർക്കുന്നു. ആത്മീയ ഗുരുവെന്ന നിലയിലും പ്രസ്ഥാനത്തിന്റെ നട്ടെല്ലായും നിലകൊണ്ട നേതാവായിരുന്നു താജുൽ ഉലമ. (SSF) ന്റെ അമ്പതാം വാർഷികത്തിൽ പ്രസ്ഥാനത്തിന്റെ പ്രവർത്തകർക്ക് വലിയ ആവേശവും ഊർജ്ജവും ന ൽകിയതായിരുന്നു താജുൽ ഉലമയുടെ പ്രഭാഷണം. 'നിങ്ങൾ ഭയപ്പെടേണ്ടതില്ല, മുന്നോട്ട് വർത്തിക്കണം, ധാരാളം ആളുകൾ നമ്മിലേക്ക് വരും' എന്ന തങ്ങളുടെ പ്രഖ്യാപനം സംഘടന യുടെ ഊർജ്ജസ്രോതസ്സായിരുന്നു എന്ന് അബ്ദുൽ ഹക്കീം സഖാഫി അനുസ്മരിക്കുന്നു. ഒരേസമയം സയ്യിദും, ആലിമും, മുർഷിദും, മുദരിസുമെല്ലാം ഒത്തിണങ്ങിയ ബഹുമുഖ പ്ര തിഭയായിരുന്നു തങ്ങൾ എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. സമസ്തയുടെ സ്ഥാപക പ്രസിഡന്റായിരുന്ന വരക്കൽ മുല്ലക്കോയ തങ്ങൾക്ക് ശേഷം ഈ വിശേഷണങ്ങളെല്ലാം ഒത്തുചേർന്ന നേതാവായിരുന്നു താജുൽ ഉലമ.
തങ്ങളിലൂടെ വ്യത്യസ്ഥ തലങ്ങൾ സംഘടന വളർച്ചയുടെ
താജുൽ ഉലമയുടെ ഗുരുവായ കണ്ണിയത്ത് ഉസ്താദ് പ്രസിഡന്റ് ആയിരുന്ന കാലത്താണ് താജുൽ ഉലമ വൈസ് പ്രസിഡന്റ് പദവിയിലൂടെ സമസ്തയുടെ നേ തൃത്വത്തിലേക്ക് വരുന്നത്. അതിനു മുൻപ് തന്നെ പ്ര സ്ഥാനത്തിന്റെ നേതൃനിരയിൽ തങ്ങളുണ്ടായിരുന്നു. മുൻകൂട്ടി തീരുമാനിച്ച നിലപാടുകളിൽ നിന്ന് വ്യതിചലിക്കാതെ പ്രസ്ഥാനത്തെ നയിക്കാൻ തങ്ങൾക്ക് കഴിഞ്ഞു.
നിർണ്ണായക യോഗങ്ങളും ചർച്ചകളും നടക്കുമ്പോൾ നേതാക്കൾ എന്ത് നിലപാട് സ്വീകരിക്കണമെന്ന് മുൻകൂട്ടി തീരുമാനിക്കുമായിരുന്നു. തങ്ങൾ എന്ത് തീരുമാനിക്കുന്നോ അതായിരുന്നു നേ താക്കളുടെ തീരുമാനം. അതായിരുന്നു ആ കാലം.തങ്ങൾ പുനഃസംഘടനയ്ക്ക് തൊട്ടുമുമ്പ് അവിചാരിതമായി മുശാവറയിൽ നിന്ന് തങ്ങൾ ഇറങ്ങിപ്പോയത് മുൻകൂട്ടി നിശ്ചയിച്ചതായിരുന്നില്ല. ഇറങ്ങിപ്പോയതിലുള്ള പരിഭവം പല നേതാക്കളുടെ മുഖത്തും പ്രകടമായിരുന്നു. വാഹനത്തിൽ വന്നിരുന്ന തങ്ങളെ കണ്ട് പ്രാർത്ഥിച്ച ശേഷമാണ് അവർ പിരിഞ്ഞുപോയത്.
ഒരു ഭാഗത്ത് ഖാദിയാനികളും, മറുഭാഗത്ത് വ്യാജ ത്വരീഖത്തുകാരും, മൂന്നാമതായി വഹാബികളും മുസ്ലിം സമുദായത്തിന് വെല്ലുവിളി ഉയർത്തിയ കാലത്ത് ചടുലമായ തീരുമാനത്തിലെത്തിയത് താജുൽ ഉലമയുടെ നേതൃത്വത്തിലൂടെയായിരുന്നു. സത്യത്തിന് എതിരായി നിൽക്കുന്ന ഒരു പ്ര സ്ഥാനത്തിലും നിൽക്കാൻ കഴിയില്ല എന്ന് തുറന്നുപറഞ്ഞ് തങ്ങൾ ഇറങ്ങിപ്പോന്നതിലൂടെയാ ണ്, യഥാർത്ഥ സമസ്ത രാഷ്ട്രീയ താത്പര്യങ്ങൾക്ക് അടിമപ്പെടാതെ നിൽക്കുന്ന ഒരു മുസ്ലിം പ്രസ്ഥാന മായി നിലകൊള്ളുന്നത്. തങ്ങളുടെ ഈ ധീരമായ നിലപാടുകൾ ഇല്ലായിരുന്നുവെങ്കിൽ ശത്രുക്കൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമായിരുന്നു. എന്നാൽ അതിനെയെല്ലാം വകവെക്കാതെ ധീരമായ നിലപാടിലൂടെ പ്രസ്ഥാനത്തെ നിലനിർത്താൻ തങ്ങൾക്ക് സാധിച്ചിരുന്നു. പ്രവർത്തകരിലോ മറ്റുള്ളവരിലോ എന്തെങ്കിലും അബദ്ധം സംഭവിച്ചാൽ തങ്ങൾ ധീരമായി ഇടപെട്ടു.
ദീനീ കാര്യങ്ങളിലുള്ള ഈ ഉറച്ച നിലപാട് ഗുരുവായ കണ്ണിയത്ത് ഉസ്താദിനും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ പ്രിയ ശിഷ്യനെ ഏറെ സ്നേഹിച്ചിരുന്നു. ഗുരുവും ശിഷ്യനും തമ്മിലുള്ള ആ ബന്ധത്തിന്റെ പ്ര കടനമായിരുന്നു തങ്ങളുടെ വ്യക്തിപ്രഭാവത്തിന്റെ നേർചിത്രം. സമസ്തയിലെ നേതാവും പണ്ഡിത സമൂഹത്തിന്റെ കാരണവരുമായിരുന്ന തങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പദവി തന്നെയായിരുന്നു 'താജുൽ ഉലമ' (പണ്ഡിതന്മാരുടെ കിരീടം) എന്നത്.


Comments (0)
You must be logged in to post a comment.
Loading comments...