THINK
താജുൽ ഉലമ; ഉമ്മത്തിന്റെ താജ്
രാഷ്ട്രീയ അണിയറക്കാരും മറ്റു ചില നേതാക്കളും ബഹിഷ്കരണ ആഹ്വാനം ഉയർത്തിയ 1989-ലെ ചരിത്രപ്രസിദ്ധമായ എറണാകുളം സമ്മേളനം ഒരു ആദർശ പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിച്ച സന്ദർഭമായിരുന്നു. അന്ന് താജുൽ ഉലമയിൽ പ്രകടമായ ധീരത മുസ്ലിം കേരളം എക്കാലത്തും ഓർക്കുന്നതാണ്. ചരിത്രപ്ര സിദ്ധമായ ആ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി തേടി കണ്ണിയത്ത് ഉസ്താദിന്റെ അടുക്കൽ ചെന്നപ്പോൾ, 'സമ്മേളനത്തിന് പോകാനും സുന്നത്ത് ജമാഅത്തിന്റെ ആദർശം പറയാനും' ആയിരുന്നു ഗുരുവിന്റെ കൽപ്പന.
ശാക്കിർ നുസ്രി പൂന്താനം • 7/24/2026

